വടകര: മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ്
അംഗവുമായ ഒ.കെ.ജിഷയുടെ കവിതാ സമാഹാരമായ ‘ഇരിപ്പിടങ്ങള്‍ പറയാതിരുന്നത് ‘ മെയ് 22ന് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട പ്രകാശനം ചെയ്യും. കെഎസ്ടിഎ തോടന്നൂര്‍ ഉപജില്ല അക്കാദമിക് കമ്മിറ്റിയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. പുസ്തക പ്രകാശനം വിജയിപ്പിക്കുന്നതിനായി വടകരയില്‍ വിളിച്ചു ചേര്‍ത്ത സംഘാടകസമിതി യോഗം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ.സതീശന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.രാജന്‍, കെ.നിഷ, പി.കെ.ജിതേഷ്, ടി. സുരേഷ് ബാബു, മിത്തു തിമോത്തി, പി.കെ.ജയരാമന്‍, ടി.വി.എ.ജലീല്‍, വി.വി.വിനോദ്, അനില്‍ ആയഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി
വി ഹരിദാസന്‍ അധ്യക്ഷനായ പരിപാടിയില്‍ വി.വിപിന്‍ സ്വാഗതവും പി.എം.നിഷാന്ത് നന്ദിയും പറഞ്ഞു.

