അരൂര്‍: പുറമേരി ഗ്രാമപഞ്ചായത്തിലെ അരൂരില്‍ ഹൈസ്‌കൂള്‍ അനുവദിക്കണമെന്ന് സിപിഐ ലോക്കല്‍ സമ്മേളനം
ആവശ്യപ്പെട്ടു. ഈ മേഖലയില്‍ നിന്നു കിലോ മീറ്ററുകളോളം സഞ്ചരിച്ചാണ് വിദ്യാര്‍ഥികള്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നത്. പഞ്ചായത്തിലെ ഹൈസ്‌കൂളിലെത്തണമെങ്കില്‍ മറ്റ് പഞ്ചായത്തുകളിലൂടെ പോകണമെന്നു സമ്മേളനം ചൂണ്ടിക്കാട്ടി.
പ്രതിനിധി സമ്മേളനം ടി.കെ കുഞ്ഞിക്കണ്ണന്‍ നഗറില്‍ ഇ.കെ.വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.കെ രാജന്‍, പി.സുരേഷ് ബാബു, രജീന്ദ്രന്‍ കപ്പള്ളി, കെ.പി പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ലോക്കല്‍ സെക്രട്ടറിയായി പി.കെ.ചന്ദ്രനെയും അസി.സെക്രട്ടറിയായി വി.ടി.ലിഗേഷിനേയും തെരഞ്ഞെടുത്തു. ഒമ്പതംഗ ലോക്കല്‍ കമ്മിറ്റിക്കും രൂപം നല്‍കി.