കളമശേരി: ഓടുന്ന ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി. കളമശേരി എച്ച്എംടി ജംഗ്ഷനില്‍ വച്ചാണ് പട്ടാപ്പകല്‍ നടുക്കുന്ന കൊലപാതകം നടന്നത്. ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. മാസ്ക് ധരിച്ചെത്തിയ പ്രതി സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ടു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.