മണിയൂര്‍: കുന്നത്ത്കര, ചെല്ലട്ടുപൊയില്‍, കരുവഞ്ചേരി പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍
ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയ വി.പി.കണ്ണന്റെ രണ്ടാം ചരമവാര്‍ഷികം സിപിഎം കുന്നത്ത്കര പിഎച്ച്‌സി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കുന്നത്ത് കര സൈറ്റില്‍ നടന്ന ചടങ്ങില്‍ സിപിഎം വടകര ഏരിയ കമ്മറ്റി അംഗം ബി.സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. കെ വി സത്യന്‍ സംസാരിച്ചു. പ്രഭാതഭേരിയും ഉണ്ടായിരുന്നു.
