വടകര: ആത്മീയ ചികിത്സയുടെ പേരില്‍ നടക്കുന്ന അന്ധവിശ്വാസങ്ങളും സാമ്പത്തികവും ശാരീരികവുമായ ചൂഷണങ്ങളും തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ സമൂഹവും സര്‍ക്കാരും
ജാഗ്രത പുലര്‍ത്തണമെന്ന് ഐഎസ്എം കോഴിക്കോട് നോര്‍ത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് ജിന്ന് ചികിത്സ കേന്ദ്രത്തിനെതിരെ യുവാക്കള്‍ നടത്തിയ ഇടപെടല്‍ മാതൃകാപരമാണ്.
മതവിശ്വാസത്തിന്റെ മറവില്‍ ഭയം സൃഷ്ടിച്ചും രോഗങ്ങളെയും വ്യക്തിപരമായ പ്രശ്നങ്ങളെയും അമാനുഷിക ശക്തികളുമായി ബന്ധപ്പെടുത്തി സാമ്പത്തിക ചൂഷണം
നടത്തുന്നതും തടയപ്പെടേണ്ടതാണ്. ആത്മീയതയുടെ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ
മത പണ്ഡിതരും യുവജന സംഘടനകളും ശക്തമായ ബോധവല്‍ക്കരണം നടത്തണമെന്നും
ഐഎസ്എം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നൗഷാദ് കരുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷമീര്‍ വാകയാട്, ഷാനവാസ് പൂനൂര്, സുബൈര്‍ കൊയിലാണ്ടി, അബ്ദുറഷീദ് തിരുവള്ളൂര്‍, റാഷിദ് മണമല്‍, നജീബ് ആയഞ്ചേരി, അറൂഫ് അലി കിനാലൂര്‍ എന്നിവര്‍ സംസാരിച്ചു.
















