വില്ല്യാപ്പള്ളി: തിരുവള്ളൂര്‍ പഞ്ചായത്തിലെ ഉപ്പിലാറ മലയില്‍ നിന്നുള്ള മണ്ണെടുപ്പ് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി
വ്യക്തമാക്കി. വില്ല്യാപ്പള്ളി മണ്ഡലം പ്രസിഡന്റ് പ്രിബേഷ് പൊന്നക്കാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം സ്ഥലം സന്ദര്‍ശിച്ചു.
പ്രദേശ വാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ദേശീയ പാത വികസനത്തിന്റെ പേരില്‍ നടത്തുന്ന ശ്രമം അപലപനീയമാണ്. വളരെ പ്രാധാന്യം അര്‍ഹിക്കുന്ന അരീക്കല്‍ കുണ്ടും അണിയാരി വയലും കുടിവെള്ള പദ്ധതിയുടെ ടാങ്കും നിരവധി വീടുകളും ഭീഷണിയുടെ നിഴലിലാണ്. പഞ്ചായത്തിലെ ഏറ്റവും ഉയരമുള്ള ഉപ്പിലാറമല ചന്ദനമരങ്ങള്‍ ഉള്‍പ്പെടെ നിരവധി ഔഷധ സസ്യങ്ങളുടെയും പക്ഷി മൃഗാദികളുടെയും ആവാസ കേന്ദ്രമാണ്. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ
മണ്ണെടുത്ത് കഴിഞ്ഞാല്‍ സമീപവാസികള്‍ക്ക് വന്‍ ഭീഷണി സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല. പ്രദേശവാസികളുടെ കുടിവെള്ളം ഇല്ലാതാക്കുന്നതിനു പുറമെ ജീവാപായത്തിനു പോലും സാധ്യതയുണ്ട്. അതിനാല്‍ ഈ ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സമരസമിതി കണ്‍വീനര്‍ എം സുരേന്ദ്രനോട് സംസാരിച്ച സംഘം സമരത്തിന് സര്‍വ്വവിധ പിന്തുണയും അറിയിച്ചു. മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍, ബിജെപി നേതാക്കളായ പി ഗോപാലന്, എംകെ രജീഷ്, ടിവി ഭരതന്, പത്മനാഭന് പാറപ്പുറത്ത്, കെകെ മോഹനന്, സജിത്ത് പൊറ്റമ്മല്‍, രമേഷ് കുന്നത്ത്, ഷിജിത കീഴല്‍, എന്‍ വി ബാലകൃഷ്ണന് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.