മാഹി: മദ്യലഹരിയില്‍ ഓട്ടോറിക്ഷയില്‍ മയങ്ങിപ്പോയ യാത്രക്കാരന്റെ സ്വര്‍ണമാല കവര്‍ന്ന ഓട്ടോ ഡ്രൈവറെ മാഹി
പോലീസ് അറസ്റ്റ് ചെയ്തു. മാഹി പൂഴിത്തല സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സുരേന്ദ്രന്‍ എന്ന സുരനാണ് (45) അറസ്റ്റിലായത്.
ഇയാളുടെ ഓട്ടോയില്‍ യാത്ര ചെയ്ത തലശ്ശേരി നെട്ടൂര്‍ സ്വദേശി ചാലില്‍ ഹൗസില്‍ ധനേഷാണ്(40) പരാതിക്കാരന്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 20 നായിരുന്നു സംഭവം. ധനേഷ് മാഹി പൂഴിത്തലയിലെ മദ്യശാലയില്‍ നിന്ന് മദ്യപിച്ച ശേഷം സുരേന്ദ്രന്റെ ഓട്ടോയില്‍ മടപ്പള്ളിയിലെ ഭാര്യ വീട്ടിലേക്ക് യാത്ര പോകുകയായിരുന്നു. ഓട്ടോയില്‍ കയറിയ ഉടനെ ഇയാള്‍ മയങ്ങിപ്പോയിരുന്നു. ഇതിനിടെ ധനേഷ് അണിഞ്ഞിരുന്ന മാല ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടു – മയങ്ങിക്കിടന്ന യാത്രക്കാരനുമായി ഓട്ടോറിക്ഷ പൂഴിത്തലയിലെ ശ്മശാനം റോഡിലേക്ക് ഓടിച്ച് പോയി. ഈ സ്ഥലത്ത് ഓട്ടോ നിര്‍ത്തി മാല കവരുകയായിരുന്നു. പിന്നീട് ഓട്ടോ മടപ്പള്ളിയിലേക്ക്
തിരിച്ച് വിട്ട് ധനേഷിനെ അവിടെ ഇറക്കിയ ശേഷം മാഹിയിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് ധരിച്ച ഒരു പവന്‍ തൂക്കമുള്ള മാല നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ മാഹിയിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മാഹി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എ.അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൂഴിത്തല ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ശനിയാഴ്ച ഉച്ചയോടെ ഓട്ടോ തൊഴിലില്‍ ഏര്‍പ്പെട്ട പ്രതിയെ അഴിയൂര്‍ ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. സിഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണമാല തലശ്ശേരി മെയിന്‍ റോഡിലെ ജ്വല്ലറിയില്‍ വില്‍പന നടത്തിയതായി തെളിഞ്ഞു. തൊണ്ടി മുതല്‍ സ്വര്‍ണക്കടയില്‍ നിന്ന് കണ്ടെത്തി. ഗ്രേഡ് എസ്‌ഐമാരായ സുനില്‍ കുമാര്‍, സി.സതീശന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മാഹി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.