കോഴിക്കോട്: കല്യാണവീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കത്തികൊണ്ട് കുത്തേറ്റു. കോഴിക്കോട് പന്നിയങ്കരയിലാണ്
സംഭവം. ഇന്‍സാഫ് എന്നയാള്‍ക്കാണ് കത്തികൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചക്കുംകടവ് സ്വദേശിയായ മുബീന്‍ ആണ് ഇന്‍സാഫിനെ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. മദ്യത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം.

ചക്കുംകടവ് സ്വദേശിയായ മുബീന്‍ ആണ് ഇന്‍സാഫിനെ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. മദ്യത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം.