കൊയിലാണ്ടി: ലഹരിക്കെതിരെ പോലീസ് നടത്തിയ റെയ്ഡില്‍ എംഡിഎംഎ ശേഖരം പിടിച്ചെടുത്തു. യുവാവ് അറസ്റ്റില്‍. നടേരി
കാവുംവട്ടം കൊല്ലോറത്ത് ഹൗസില്‍ മുഹമ്മദ് ഷാഫിയാണ് (35) പിടിയിലായത്. ഇയാളുടെ വീട്ടുമുറ്റത്തെ കാറില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. 18.19 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. ഇത്രയേറെ അളവില്‍ രാസലഹരി കണ്ടെടുക്കുന്നത് അപൂര്‍വമാണ്. പിടിയിലായ മുഹമ്മദ് ഷാഫി ലഹരി വില്‍പനക്കാരനാണെന്ന് പോലീസ് വെളിപ്പെടുത്തി. ഇയാളെ കുറിച്ച് രഹസ്യവിവരം കിട്ടിയ ഉന്നത പോലീസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ആദ്യം വീട് അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് കാര്‍ പരിശോധിച്ചപ്പോഴാണ് എംഡിഎംഎം പിടികൂടിയത്.
കണ്ണൂര്‍ റേയ്ഞ്ച് എന്‍ഡിപിഎസ് ഡ്രൈവിന്റെ ഭാഗമായി
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ഇ.ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരം വടകര ഡിവൈഎസ്പി ഹരിപ്രസാദ്, കൊയിലാണ്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍, എസ്‌ഐമാരായ പ്രദിപന്‍, മനോജ്, എഎസ്‌ഐ. വിജു വാണിയംകുളം, സിപിഒ ബിജീഷ്, ഷമീന, ഡ്രൈവര്‍ ഒ.കെ.സുരേഷ്, ഡാന്‍സാഫ് അംഗം ഷോബിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
-സുധീര്‍ കൊരയങ്ങാട്

കണ്ണൂര്‍ റേയ്ഞ്ച് എന്‍ഡിപിഎസ് ഡ്രൈവിന്റെ ഭാഗമായി

-സുധീര്‍ കൊരയങ്ങാട്