കൊയിലാണ്ടി: വേനല്‍ ചൂടിന്റെ കാഠിന്യത്തിനിടയില്‍ കൊയിലാണ്ടിയില്‍ ശക്തമായ കാറ്റും മഴയും. ഒപ്പം കനത്ത
ഇടിമിന്നലും. വൈകീട്ട് 6.30 ഓടെയാണ് കൊടും ചൂടിന് ആശ്വാസമായി മഴയെത്തിയത്. ഇതോടൊപ്പം കനത്ത കാറ്റും ഇടിമിന്നലുമായതോടെ ഭീതി പരന്നു. എന്നാല്‍ ഏഴു മണിയോടെ മഴ നിലച്ചു. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. കാറ്റില്‍ പന്തലായനി, മണമല്‍, കെല്ലം, ചേമഞ്ചേരി, തിരുവങ്ങൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഫലവൃക്ഷങ്ങള്‍ ലൈനില്‍ വീണ് വൈദ്യുതി മുടങ്ങി. റോഡിലേക്ക് വീണ മരങ്ങള്‍ അഗ്നി രക്ഷാ സേന മുറിച്ചു മാറ്റി. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി ജീവനക്കാര്‍.
-സുധീര്‍ കൊരയങ്ങാട്

-സുധീര്‍ കൊരയങ്ങാട്