വടകര: വടകര മിനി സിവില്‍ സ്‌റ്റേഷനിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും
സുപരിചിതനായ നാസര്‍ ഇനി ഓര്‍മ. പരോപകാരിയായിരുന്ന മേപ്പയൂര്‍ ചങ്ങരംവെള്ളിയിലെ ചെറുവത്ത് മീത്തല്‍ അബ്ദുള്‍ നാസര്‍ (48) യാത്രയായി. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ് ഒന്നര മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് മരണം.
നേരത്തെ വടകര അറക്കിലാടായിരുന്നു താമസം. സിവില്‍ സ്‌റ്റേഷന്റെ അവിഭാജ്യഘടകം എന്നു തോന്നുംമട്ടില്‍ വര്‍ഷങ്ങളായി സഹായം ചെയ്തുപോന്നയാളായിരുന്നു നാസര്‍. നാസറിന്റെ വേര്‍പാട് പലര്‍ക്കും തീരാവേദനയായി.
പിതാവ്: പരേതനായ വരക്കൂല്‍ അബൂബക്കര്‍ ഗുരുക്കള്‍. ഉമ്മ നബീസ. ഭാര്യ: റഷീദ.
മക്കള്‍: നാസില, നസ്ല. സഹോദരങ്ങള്‍: ഉസ്മാന്‍, സക്കീന, അബ്ദുള്‍ ഗഫൂര്‍, മുഹമ്മദ് ഗുരുക്കള്‍, ഫൗസിയ, നൗഷാദ്, അബ്ദുറസാക്ക്, ഫൈസല്‍.
നാട്ടുകാര്‍ക്ക് ഏറെ ഉപകാരിയായിരുന്ന അബ്ദുള്‍ നാസറിന്റെ മൃതദേഹം വടകര എംയുഎം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ താഴെയങ്ങാടി വലിയ ജുമുഅത്ത് പള്ളിയില്‍ കബറടക്കി.