കൊച്ചി: നവീകരണക്ഷമമായ ഊര്‍ജരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള ‘കേരള എനര്‍ജി എക്‌സലന്‍സ് അവാര്‍ഡ് 2025’
ഊരാളുങ്കല്‍ സൊസൈറ്റിക്ക്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എനര്‍ജി മനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍.ഹരികുമാര്‍ അവാര്‍ഡ് സമ്മാനിച്ചു. യുഎല്‍ എനര്‍ജി സീനിയര്‍ മാനേജര്‍ ജി.ആര്‍.സജിത്ത്, ഇലക്ട്രിക്കല്‍ വിഭാഗം എജിഎം വി.കെ.ബിജേഷ്, യുഎല്‍ എനര്‍ജി പ്രൊജക്റ്റ് എന്‍ജിനീയര്‍ കെ.ജയകൃഷ്ണന്‍ എന്നിവര്‍ ഏറ്റുവാങ്ങി. കേരള റെന്യൂവബിള്‍ എനര്‍ജി എന്റര്‍പ്രണേഴ്‌സ് ആന്‍ഡ് പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ക്രീപ) പ്രസിഡന്റ് ശിവരാമകൃഷ്ണന്‍ മുഖ്യാതിഥിയായി.
എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെയും ക്രീപയുടെയും
പങ്കാളിത്തത്തോടെ സോളാര്‍ ക്വാര്‍ട്ടര്‍ ഇന്‍ഡ്യ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. അടിസ്ഥാനസൗകര്യവികസനത്തില്‍ ഊര്‍ജരംഗത്തു നൂതനാശയം സാധ്യമാക്കിയ ”കമ്പനി ഓഫ് ദ ഇയര്‍” എന്ന നിലയിലാണ് എക്‌സലന്‍സ് അവാര്‍ഡിന് സൊസൈറ്റിയെ തെരഞ്ഞെടുത്തത്.
ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ഊരാളുങ്കല്‍ സൊസൈറ്റി അതിന്റെ തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന പുരപ്പുറ സോളാര്‍ പദ്ധതിയില്‍ ആദ്യ നൂറുവീടുകള്‍ പൂര്‍ത്തിയാക്കിയതാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. രാഷ്ട്രത്തിന്റെ ശുന്യ കാര്‍ബണ്‍ നിര്‍ഗമലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള
സംഭാവനയായി ‘സ്വന്തം ഊര്‍ജം നിര്‍മ്മിച്ച് ഉത്പാദിപ്പിച്ച് ഉപയോഗിക്കുക’ എന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെ ‘സുസ്ഥിരഗ്രാമസങ്കല്പ ത്തെ അവാര്‍ഡുകമ്മിറ്റി വിലയിരുത്തി. സൊസൈറ്റിയുടെ ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ ഭാഗമായ യുഎല്‍ എനര്‍ജിയാണ് പദ്ധതി നടപ്പാക്കുന്നത്. എംപ്ലോയീസ് ബെനിഫിറ്റ്‌സ് റൂഫ് ടോപ് സോളാര്‍ സ്‌കീം എന്നാണു് അവാര്‍ഡിനര്‍ഹമായ പദ്ധതിയുടെ പേര്.