വളയം: സര്‍ക്കാറിന്റെ വാര്‍ഷികeഘോഷ പരിപാടിയുടെ ഭാഗമായി വളയത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍
ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് വികസനവരസംഘടിപ്പിച്ചു. വളയം ഗവ: ഐടിഐയുടെ പുതിയകെട്ടിടം, നവീകരിച്ച വളയം ടൗണ്‍, എന്‍എസ്എസ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച സ്‌നേഹാരാമം, വളയം എച്ച്എസ്എസ് കെട്ടിടം, വളയം എഫ്എച്ച്‌സി കെട്ടിടം, ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ പുഴശുചീകരണം, മഞ്ചാന്തറ ഖാദി വ്യവസായകേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടം വിഴിഞ്ഞം തുറുമുഖം, ആറുവരി ദേശീയപാത, തുടങ്ങി വളയത്തും കേരളത്തിന്റെ വിവിധഭാഗങ്ങളിലും ഉണ്ടായ വികസന പദ്ധതികള്‍
കേന്‍വാസില്‍ പകര്‍ന്നപ്പോള്‍ കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമായി.
വളയം ടൗണില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡണ്ട് പി.ടി നിഷ അധ്യക്ഷയായി. കെ വിനോദന്‍, വി.പി ശശിധരന്‍, ദേവി എം, രാജീവന്‍ പുനത്തില്‍ എന്നിവര്‍ സംസാരിച്ചു.
ഗ്രാമപഞ്ചായത്തിലെ പ്രധാന ചിത്രകാരന്‍മാരായ കെ റജികുമാര്‍, ടി. എം ശ്രീജയന്‍, സുകുമാരന്‍, വി രാധാകൃഷ്ണന്‍, സി മധുസൂധനന്‍, പി.കെ.ഷാജി, സൂരജ്കുമാര്‍ വളയം, സുജിത്ത്കുമാര്‍ വളയം, ബിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.