വടകര: മെയ് ദിനത്തില്‍ വടകരയില്‍ ഉജ്വല റാലി സംഘടിപ്പിച്ചു. ആയിരങ്ങള്‍ അണിനിരന്ന റാലി തൊഴിലാളികളുടെ സംഘടിത ശക്തി വിളിച്ചോതുന്നതായി. പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലിയില്‍ ധാരാളം സ്ത്രീകളും
അണിനിരന്നു. നഗരം ചുറ്റിയ റാലിയുടെ തുടര്‍ച്ചയായി സാംസ്കാരിക ചത്വരത്തില്‍ പൊതുസമ്മേളനം നടന്നു. സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരന് ഉദ്ഘാടനം ചെയ്തു. വേണു കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. വി.വിനു സ്വാഗതം പറഞ്ഞു.
