വാണിമേല്‍: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി യുവകലാസാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ശേഖരിച്ച അവശ്യമരുന്നുകള്‍ കൈമാറി. വാണിമേല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കവിയും യുവകലാസാഹിതി മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി.കെ. ഗോപി യില്‍ നിന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജയരാജന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി. സതീഷ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവക്ക് സ്ഥിരമായി വേണ്ട മരുന്നുകളാണ്
നല്‍കിയത്.
യുവകലാസാഹിതി ജില്ല സെക്രട്ടറി അഷ്റഫ് കുരുവട്ടൂര്‍, ശ്രീജിത്ത് മുടപ്പിലായി, അനില്‍ ചോറോട്, കെ.ശശിധരന്, ജലീല്‍ ചാലിക്കണ്ടി, ഉത്തമന് പയ്യോളി എന്നിവര്‍ സംബന്ധിച്ചു.

യുവകലാസാഹിതി ജില്ല സെക്രട്ടറി അഷ്റഫ് കുരുവട്ടൂര്‍, ശ്രീജിത്ത് മുടപ്പിലായി, അനില്‍ ചോറോട്, കെ.ശശിധരന്, ജലീല്‍ ചാലിക്കണ്ടി, ഉത്തമന് പയ്യോളി എന്നിവര്‍ സംബന്ധിച്ചു.