വടകര: ചോറോട് പഞ്ചായത്ത് 19ാം വാര്‍ഡില്‍ നാഷണല്‍ ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് ഓവുചാലിലൂടെയുള്ള
വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നത് കാരണം വീണ്ടും വെള്ളപ്പൊക്ക ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. പി.ടി.കെ നജ്മല്‍, വാര്‍ഡ് മെമ്പര്‍ കെ.കെ റിനീഷ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സി.നിജിന്‍ തുടങ്ങിയവരുടെ
നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള
അടിയന്തിര നടപടി കൈക്കൊള്ളാത്ത കരാര്‍ കമ്പനിയുടെ നിലപാടിനെതിരെ ഇവര്‍ പണി സ്ഥലത്തെത്തി പ്രതിഷേധിച്ചു. കഴിഞ്ഞ മഴക്കാലത്ത് ഈ പ്രദേശത്ത് നൂറോളം വീടുകളില്‍ വെള്ളം കയറിയിരുന്നു. ഈ മഴയ്ക്ക് മുന്‍പ് നാഷണല്‍ ഹൈവേയുടെ ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി ഉറപ്പ് തന്നതാണ്. എന്നാല്‍ കാലവര്‍ഷം അടുത്ത സാഹചര്യത്തില്‍ പടിഞ്ഞാറു ഭാഗത്തുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന അവസ്ഥക്ക് ഒരു മാറ്റവുമില്ല. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടി ഉടന്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ ഹൈവേ നിര്‍മാണം തടയുമെന്ന്
പ്രഖ്യാപിച്ചതോടെ കരാര്‍ കമ്പനിയുടെ എഞ്ചിനീയര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തുകയായിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട ഭാഗങ്ങളില്‍ അടിയന്തരമായി ചെയ്യേണ്ട നടപടികള്‍ സ്വീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള


