ഇടുക്കി: പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമ പോസ്റ്റുകള്‍ പങ്കുവച്ചതിന്റെ പേരില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ക്ക്
സസ്പെന്‍ഷന്‍. ഫേസ്ബുക്ക് പോസ്റ്റുകള്‍ നിയമവിരുദ്ധമായി പങ്കുവച്ചെന്ന ആരോപണത്തില്‍ ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജിത സലീമിനാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.
ജില്ലാ പൊലീസ് മേധാവി ഡോ. എ നസീമിന്റെ റിപ്പോര്‍ട്ട് പ്രകാരം എറണാകുളം റേഞ്ച് പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ എസ് ശ്യാം സുന്ദറാണ് സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന് എറണാകുളം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ പ്രസാദിനെ ചുമതലപ്പെടുത്തി.
















