നാദാപുരം: രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടക്കുമീത്തല്‍-പുളിക്കല്‍ റോഡില്‍ ഗതാഗതവും,
കാല്‍നടയാത്രയും ദുസ്സഹമായി. നാദാപുരം, പുറമേരി പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന ഈ റോഡിന് 4 പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കാല് നടയാത്രക്ക് പോലും പറ്റാത്ത വിധം തകര്‍ന്നിട്ടും അധികൃതര്‍ നിസംഗത കാണിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതുവഴി വില്യാപ്പള്ളി വടകര ഭാഗത്തേക്കു എളുപ്പത്തിലെത്താന്‍ കഴിയും. 760 മീറ്റര്‍ റോഡില്‍ പത്തു വര്‍ഷത്തിലേറെയായി അറ്റകുറ്റപണി പോലും നടത്താത്തത്. 40 വര്‍ഷം പഴക്കമുള്ള ടാറിംങ്ങ് ചെയ്യാത്ത പുറമേരി പഞ്ചായത്തിലെ ഏക റോഡാണിതെന്ന് നാട്ടുകാര്‍
പറയുന്നു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 3 വര്‍ഷം മുന്‍പ് 10 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും ഇതും ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ട്. ലത്തീഫ് ആലത്തും തോട്ടത്തില്‍ (കണ്‍വീനര്‍), ജമാലുദ്ദീന്‍ വില്ലങ്കണ്ടി (ജോ. കണ്‍വീനര്‍), അസീസ് വില്ലന്‍ കണ്ടി (ചെയര്മാന്), അയോത്ത് മൊയ്തുഹാജി (വൈസ് ചെയര്മാന്) എന്നിവരെ തെരഞ്ഞെടുത്തു.



