വടകര: പത്ത് ലിറ്റര്‍ വാറ്റ് ചാരായം കടത്തിയ കേസില്‍ യുവാവിനെ കോടതി വെറുതെ വിട്ടു. തോടന്നൂര്‍ കിഴക്കെ കുഞ്ഞിക്കണ്ടിയില്‍ അജീഷിനെയാണ് (38) വടകര അസിസ്റ്റന്‍സ് സെഷന്‍സ് കോടതി ജഡ്ജി ജോജി തോമസ് വിട്ടയച്ചത്. 31-8-2020 ന് മന്തരത്തൂര്‍ അമ്പലമുക്കില്‍ ചാരായവുമായി വരികയായിരുന്ന അജീഷ് എക്സൈസിനെ കണ്ട് ചാരായം വഴിയിലുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു എന്നാണ് കേസ്. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു. ഈ സാഹിചര്യത്തിലാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ.പി.പി.സുനില്‍ കുമാര്‍ ഹാജരായി.