അഴിയൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂര്‍
ചുങ്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. അഴിയൂര്‍ ചുങ്കത്ത് നടന്ന പരിപാടിയില്‍ മെഴുകുതിരി തെളിയിച്ചാണ് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്. യൂണിറ്റ് പ്രസിഡണ്ട് അരവിന്ദന്‍ എം.ടി, ജനറല്‍ സെക്രട്ടറി സാലിം പുനത്തില്‍, യൂത്ത് വിംഗ് പ്രസിഡണ്ട് രജീഷ് കെ.സി, ജയപ്രകാശ് അബി, അഷ്‌റഫ് റോയല്‍, റഫീഖ് സാസ്, ബിറ്റു, പ്രജീഷ് ജനത, അര്‍ഷാദ്.എം, സുഭാഷ് ടി.എന്‍ എന്നിവര്‍ സംബന്ധിച്ചു.

