വടകര: 1931ല്‍ വടകരയില്‍ നടന്ന കെപിസിസി സമ്മേളനത്തിന്റെ സ്മരണ പുതുക്കല്‍ പരിപാടി കെപിസിസി
വിചാര്‍ വിഭാഗിന്റെയും അനുസ്മരണ സമിതിയുടെയും ആഭിമുഖ്യത്തില്‍ മെയ് മൂന്നിന് നാരായണ നഗറില്‍ നടക്കും. 1931 മെയ് 3,4,5 തീയതികളിലാണ് വടകരയില്‍ കെപിസിസി സമ്മേളനം നടന്നത്. സമ്മേളന പ്രതിനിധിയായി എത്തേണ്ടിയിരുന്ന എം.പി നാരായണമേനോന്‍ ബ്രിട്ടീഷ് സര്‍ക്കാറിനോട് മാപ്പ് പറഞ്ഞ് തനിക്ക് സമ്മേളന പ്രതിനിധിയാകേണ്ടെന്ന് ബ്രിട്ടീഷ് ജയിലില്‍ കിടന്ന് തീരുമാനമെടുത്തു. ഇതിനു പിന്നാലെ വടകരയില്‍ ചേര്‍ന്ന അടിയന്തിര കെപിസിസി നിര്‍വാഹക സമിതിയാണ് സമ്മേളന നഗരിക്ക് നാരായണ നഗരം എന്ന പേര് നല്‍കിയത്. ഈ
പേരിലാണ് ഇന്നും ഈ പ്രദേശം അറിയപ്പെടുന്നത്. നവതി മുതല്‍ ഇന്നേവരെ വര്‍ഷം തോറും കെപിസിസി വിചാര്‍ വിഭാഗിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണം നടന്നു വരുന്നു. മെയ് മൂന്നിന് കാലത്ത് ഒമ്പതിന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അനുസ്മരണ പരിപാടി നടക്കുമെന്ന് കണ്‍വീനര്‍ ഹരീന്ദ്രന്‍ കരിമ്പനപ്പാലം അറിയിച്ചു.


