നരിപ്പറ്റ: ഡികെടിഎഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന വാഹന പ്രചരണ ജാഥയക്ക് നരിപ്പറ്റയില്‍
സ്വീകരണം. പ്രചരണ ജാഥാ ലീഡര്‍ മനോജ് കുമാര്‍ പാലങ്ങാടിന്റെ നേതൃത്വത്തിലാണ് ജാഥ. മണ്ഡലം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.കെ നാണു, ഡികെടിഎഫ് ബ്ലോക്ക് പ്രസിഡന്റ്‌വി.കെ വാസു, പി.അരവിന്ദന്‍, പി.പി രാജന്‍, ടി.ദിനേശന്‍, കെ.സി സുരേഷ്, ഒ.ശശി എന്നിവര്‍ പ്രസംഗിച്ചു.

