കൊയിലാണ്ടി: ഫണ്ടുകള്‍ വെട്ടിക്കുറച്ചും വികസന പ്രവര്‍ത്തനത്തിന് തുരങ്കം വെച്ചും പഞ്ചായത്ത് പ്രവര്‍ത്തനങ്ങളെ
തടസ്സപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ കുറ്റപ്പെടുത്തി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കൂടുതല്‍ അധികാരവും ഫണ്ടും നല്കി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശാക്തീകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
ഉള്ളിയേരിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതിയുടെയും നേതൃത്വത്തില്‍ നടന്ന ജനപ്രതിനിധികളുടെ സ്പെഷ്യല്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ പ്രശ്നങ്ങള്‍ ഏറ്റടുത്ത് മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വികസനത്തിനൊപ്പം നില്ക്കുന്നതോടൊപ്പം വികസനവിരുദ്ധ നടപടികള്‍ തുറന്ന് കാണിക്കാനും കഴിയണം. ജനങ്ങളെ സഹായിക്കുക എന്നത് ജനപ്രതിനിധികളുടെ കടമയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് രാഷ്ടിയകാര്യസമിതി അംഗം എന്‍
സുബ്രമണ്യന്‍, കെപിസിസി ജനറല്‍ സെക്രട്ടറി പി.എം.നിയാസ്, കെപിസിസി നേതാക്കളായ ഐ. മൂസ, ബാലകൃഷ്ണന് കിടാവ്, എന്എസ്യു ദേശിയ സെക്രട്ടറി കെ.എം. അഭിജിത്ത്, ഡി.സി.സി. സെക്രട്ടറി പ്രമോദ് കക്കട്ടില്‍, കാവില്‍ പി മാധവന്, ഡിസിസി ട്രഷറര്‍ ടി ഗണേഷ് ബാബു, ഗൗരി പുതിയേടത്ത് മുതലായവര്‍ പ്രസംഗിച്ചു.