കടമേരി: കടത്തനാട്ടിലെ തിറയാട്ടങ്ങളുടെ സമാപനമായ കടമേരി പരദേവതാ ക്ഷേത്രത്തിലെ തിറ മഹോത്സവം
സമാപിച്ചു. മേടമാസത്തിലെ ഭരണി നാളിലാണ് കടമേരി പരദേവതയുടേയും തമ്പുരാട്ടിയുടേയും തിരുമുടി വെപ്പും തിറയാട്ടവും. കലി വന്നു കയറുമ്പോള്‍ മലയാള നാടിനെ രക്ഷിക്കാന്‍ ശിവനും പാര്‍വതിയും വൈരിഘാതകന്‍ പരദേവതയായും അശ്വാരൂഢയായ തമ്പുരാട്ടിയായും അവതാരമെടുത്തതാണ് എന്നാണ് ഐതീഹ്യം. വയനാടന്‍ മലനിരകള്‍ സന്ദര്‍ശിച്ച ശേഷം കത്തി കുത്തി ചുരം വഴി ഇരിട്ടിക്കടവും മണ്ഡപവും കടന്നു പിണറായി കൂറ്റേരി കേളോത്ത് എത്തിയപ്പോള്‍ കൊട്ടിയൂര്‍ ദര്‍ശനം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന കടമേരിയിലെ വന്മേരി നമ്പ്യാരുടെ പ്രാര്‍ഥനപ്രകാരം കടമേരിയെ വരവേല്‍ക്കുകയായിരുന്നു
പരദേവതയും തമ്പുരാട്ടിയും. നമ്പ്യാരാകട്ടെ സ്വവസതി തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു.
ക്ഷേത്രത്തിലെ തിരുമുടി വെപ്പ് താന്ത്രിക പ്രാധാന്യമുള്ള ഒരു ചടങ്ങായാണ് എല്ലാവരും കരുതുന്നത്. മുടി വെച്ച് കിഴക്കോട്ട് തിരിയുമ്പോള്‍ വഴിപാട് സമര്‍പ്പിക്കുന്നത് ഒരു വലിയ അനുഗ്രഹമായി നാട്ടുകാര്‍ കരുതുന്നു. ഇത്തവണത്തെ തിറ മഹോത്സവത്തിന് പതിനായിരങ്ങളാണ് ഭക്ത്യാദരപൂര്‍വം എത്തി ചേര്‍ന്നത്. ആള്‍ക്കുട്ടം കാരണം തിരുമുടി പറിക്കല്‍ ചടങ്ങ് വളരെ വൈകിയാണ് നടന്നത്. കടമേരി തിറയോടെ
കടത്തനാട്ടിലെ തിറയുത്സവങ്ങളുടെ സമാപനവുമായി. ആറ് മാസം ഇനി കടത്തനാട്ടില്‍ തിറയുത്സവങ്ങള്‍ ഉണ്ടാവുകയില്ല. അതിനാല്‍ കടമേരി തിറയെ അടക്കുന്ന തിറ എന്നാണ് പറയുന്നത്. പരദേവതയുടെ മുടിവെച്ചാല് മുടിയിലൂടെ ഗംഗാജലം പ്രവഹിക്കുമെന്ന വിശ്വാസവും ശക്തമാണ്. ഇന്നേവരെയുള്ള എല്ലാ തിരുമുടി വെപ്പിനു ശേഷവും
അല്പമെങ്കിലും മഴയുണ്ടാവാതെ പോയിട്ടില്ല.
ഇനി അടുത്ത തുലാമാസത്തിന്റെ തുടക്കത്തില്‍ കാക്കുനിക്കടുത്ത ഉമിയം കുന്നുമ്മല്‍ കുട്ടിച്ചാത്തന്റെ തിറയോടെ മാത്രമേ വീണ്ടും കടത്തനാട്ടില്‍ തിറയുത്സവങ്ങള്‍ തുടങ്ങുകയുള്ളു.