എടച്ചേരി: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ സങ്കുചിത രാഷ്ട്രീയത്തിന്റെ പേരില്‍ അസ്ഥിരപ്പെടുത്തി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന കേന്ദ്ര നയത്തെ പ്രതിരോധിക്കുമെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ: പി.വസന്തം പറഞ്ഞു സിപിഐ നാദാപുരം മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം എടച്ചേരി കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ടി സുഗതന്, ഷീമ വള്ളില്‍, വിമല്‍ കുമാര്‍ കണ്ണങ്കൈ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യന് മൊകേരി, ജില്ലാ സെക്രട്ടറി കെ കെ ബാലന്, ഇ കെ വിജയന് എംഎല്‍എ, ടി കെ രാജന്, അഡ്വ.പി ഗവാസ്, പി.സുരേഷ് ബാബു, രജീന്ദ്രന്‍ കപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ശ്രീജിത്ത് മുടപ്പിലായി രക്തസാക്ഷി പ്രമേയവും വി.പി.ശശിധരന് അനുശോചന പ്രമേയവും മണ്ഡലം സെക്രട്ടറി എം.ടി.ബാലന് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മണ്ഡലത്തിലെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് എം സി നാരായണന് നമ്പ്യാര്‍
ശ്രീജിത്ത് മുടപ്പിലായി
പതാക ഉയര്‍ത്തി. സ്വാഗത സംഘം ചെയര്മാന് സി സുരേന്ദ്രന് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ കളത്തില്‍ സുരേന്ദ്രന്
നന്ദിയും പറഞ്ഞു.
മണ്ഡലം സെക്രട്ടറിയായി ശ്രീജിത്ത് മുടപ്പിലായിയെയും 15 അംഗ മണ്ഡലം കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.