ഇരിങ്ങല്‍: ഒരുമാസമായി ഇരിങ്ങല്‍ സ്പോര്‍ട്സ് അക്കാദമി നടത്തിവരുന്ന വോളിബോള്‍ കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി
സംഘടിപ്പിക്കുന്ന ജില്ലാതല ജൂനിയര്‍ വോളിബോള്‍ മേളക്ക് ഇരിങ്ങലില്‍ ആവേശ തുടക്കം. പയ്യോളി ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എ.കെ സജീഷ് ഉദ്ഘാടനം ചെയ്തു. ഷിംജിത്ത്.എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ.കെ ലിനീഷ് സ്വാഗതവും കെ.പി ബാലകൃഷ്ണന്, പ്രജീഷ് ഒ.എന്‍ എന്നിവര്‍ ആശംസകള്‍
അര്‍പ്പിച്ച് സംസാരിച്ചു. നിധീഷ് പി.വി നന്ദിയും പറഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ ഐപിഎം വടകരയെ പരാജയപ്പെടുത്തി നന്മണ്ട എച്ച്എസ്എസ് വിജയിച്ചു. ജില്ലാ വോളി മേള ഒരാഴ്ച നീണ്ടു നില്ക്കും.


