കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറുദിന പരിപാടി-2024 യുടെ ഭാഗമായുള്ള കോഴിക്കോട് ജില്ലാതല അദാലത്ത് സെപ്റ്റംബർ ആറിനും കോഴിക്കോട് കോര്പ്പറേഷന് തല അദാലത്ത് സെപ്റ്റംബർ ഏഴിനും നും കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ (കണ്ടംകുളം ജൂബിലി ഹാള്‍) നടക്കും. തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് പങ്കെടുക്കുന്ന അദാലത്തിലേക്കായി

ഇതുവരെ 796 പരാതികള്‍ ലഭ്യമായി.പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ജില്ലാതല അദാലത്തിന് സെപ്റ്റംബർ ഒന്ന് വരെയും കോര്‍പ്പറേഷന്‍തല അദാലത്തിന് സെപ്റ്റംബർ രണ്ട് വരെയും പരാതികള്‍ നൽകാം (വെബ് സൈറ്റ്: adalat.lsgkerala.gov.in). അദാലത്ത് നടക്കുന്ന ദിവസവും നേരിട്ട് പരാതി നല്കാന് സൗകര്യമുണ്ടാകും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ കൂടാതെ അഞ്ച് ഉപജില്ലാ സ്ഥിരം അദാലത്ത് സമിതി, ജില്ലാതല സ്ഥിരം അദാലത്ത് സമിതി, സംസ്ഥാനതല സ്ഥിരം അദാലത്ത് സമിതി എന്നിവ അദാലത്ത് വേദിയില്‍ പരാതി പരിഹാരത്തിനായി ഉണ്ടാകും.