വടകര: നഗരത്തിലെ പ്രധാന വിദ്യാലയമായ ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വോളി അക്കാദമി തുടങ്ങുന്നു. റീബില്‍ഡ്
കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ.കെ.രമ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രാരംഭ പ്രവര്‍ത്തനമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വോളി അക്കാദമിയുടെ ഭാഗമായി സ്കൂളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ഥ്യമാക്കും. ഊരാളുങ്കല്‍ സൊസൈറ്്റിക്കാണ് നിര്‍മാണ ചുമതല.
അക്കാദമിയിലേക്കുള്ള പ്രവേശനവും ട്രയല്‍സും നാളെ (ചൊവ്വ) മൂന്നുമണിക്ക് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. അക്കാദമി നിലവില്‍
വരുന്നതോടെ ഈ പ്രദേശത്തെ കായിക പ്രേമികളായ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങുമെന്ന് സംഘാടകര്‍ പറഞ്ഞു. അഞ്ചു മുതല്‍ ഒമ്പത് വരെ ക്ലാസില്‍ പഠിക്കുന്നവര്‍ക്കാണ് അക്കാദമിയില്‍ പ്രവേശനം. സമീപത്തെ വിദ്യാലയങ്ങളിലെ കുട്ടികളെയും പരിഗണിക്കും. ആദ്യഘട്ടത്തില്‍ 40 കുട്ടികള്‍ക്കാണ് പരിശീലനം.
വാര്‍ത്താസമ്മേളനത്തില്‍ സ്കൂളിലെ കായികാധ്യാപകന് ലിനോള്‍ഡ് ജോസഫ്, പിടിഎ പ്രസിഡന്റ് ഹരീന്ദ്രന്‍ കരിമ്പനപാലം, പരിശീലകന് നസീര്‍ എന്നിവര്‍ പങ്കെടുത്തു.