വടകര: പുതുപ്പണം ഫൈറ്റേഴ്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അവധിക്കാല വോളിബോള്‍ കോച്ചിംഗ്
ക്യാമ്പിന് തുടക്കമായി. പ്രശസ്ത വോളിബോള്‍ താരവും നിരവധി വിദ്യാര്‍ഥികള്‍ക്ക് വോളീബോളിന്റെ ബാലപാഠങ്ങള്‍ നല്കി ഉന്നത മേഖലയില്‍ എത്തിച്ച പരിശീലകനുമായ മണിയൂര്‍ രാജന്റെ ശിക്ഷണത്തിലാണ് ക്യാമ്പ് നടന്നുവരുന്നത്. ഒരു മാസം നീളുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കെഎസ്ഇബി താരം മുജീബ് നിര്‍വഹിച്ചു. ചടങ്ങില്‍ ഷിജിത് വി സി അധ്യക്ഷത വഹിച്ചു. കെഎസ്ഇബി കോച്ച് മനോജ് മുഖ്യാതിഥിയായി. ഇബ്രാഹിം പുളിക്കൂല്‍, പാലയാട്ടയില് ബാബു,
അമല്‍ ബി എസ്, ബിബിന്‍രാജ്, ദില്‍രാജ്, വിജിത്ത്, ശ്രീരാജ്, ബിനീഷ്,അനൂപ് പൂവുള്ളതില്‍ എന്നിവര്‍ സംസാരിച്ചു. അജയന് എ പി സ്വാഗതവും നിധിന് ഇല്ലിക്കമ്പത്ത് നന്ദിയും പറഞ്ഞു. അമ്പതോളം കുട്ടികള്‍ പരിശീലനത്തിന് എത്തിയത്. ഇവര്‍ക്ക് വോളിബോളിന്റെ ബാലപാഠങ്ങള്‍ പകരുകയാണ്. ക്യാമ്പിന് രെജി പാലയാട്ടയില്, രാഹുല്ശശി, പ്രമോദ് പീടികക്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്കുന്നു.

