മണിയൂര്‍: നവോദയ സ്കൂളിന് സമീപം കളരിമലയില്‍ തീപിടിത്തം. സ്വകാര്യ വ്യക്തികളുടെ പറമ്പിലെ ചന്ദനമരം,
കശുമാവുകള്‍ എന്നിവ കത്തിയമര്‍ന്നു. വടകര ഫയര്‍ഫോഴ്സ് ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. വന്‍ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
സീനിയര്‍ ഫയര്‍ & റസ്ക്യൂ ഓഫീസര്‍ അനീഷ്. ഒ യുടെ നേതൃത്വത്തില്‍
ഫയര്‍ ഓഫീസര്‍മാരായ സന്തോഷ് കെ, റാഷിദ് എം ടി, ഷിജു. ടി.പി, അമല്‍ രാജ്.ഒ.കെ, സുരേഷ് കുമാര്‍ കെ.ബി. എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്. ഇവരുടെ പരിശ്രമം കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതെ നോക്കാനായി.

സീനിയര്‍ ഫയര്‍ & റസ്ക്യൂ ഓഫീസര്‍ അനീഷ്. ഒ യുടെ നേതൃത്വത്തില്‍
