തലശേരി: പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടു പേരില്‍ ഒരാള്‍ മരിച്ചു. മറ്റയാളുടെ നില അതീവ ഗുരുതരം. കൈവേലിക്കല്‍ സ്വദേശി ഷെറിന് (26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പരിക്കേറ്റ വിനീഷ് (24) അത്യാസന്ന നിലയിലാണ്. സ്ഫോടനത്തില്‍ വിനീഷിന്റെ കൈപ്പത്തി അറ്റുപോയി. ഇവരുവരും സിപിഎം അനുഭാവികളാണ്.
പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ആള്‍പാര്‍പ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് വിവരം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞതായി പരാതിയുണ്ട്. ബോംബ് നിര്‍മ്മിക്കുന്നുവെന്ന് വിവരം കിട്ടിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പാനൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് കോണ്‍ഗ്രസും ബിജെപിയും
കുറ്റപ്പെടുത്തി. തെിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും കണ്ണൂരില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
അതേസമയം പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റവര്‍ക്കു സിപിഎമ്മുമായി ബന്ധമില്ലെന്നു നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടി നേരത്തേ മാറ്റി നിര്‍ത്തിയ ടീമാണിത്. ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും നേതൃത്വം വെളിപ്പെടുത്തി.