വടകര: പ്രമുഖ ചരിത്രകാരനും അധ്യാപകനും എഴുത്തകാരനുമായ ഡോ. എം.ജി.എസ് നാരായണന്റെ
നിര്യാണത്തില്‍ ഹരിതം വടകര അനുശോചിച്ചു. പ്രസിഡന്റ് അഷ്‌റഫ് കോറോത്ത് അധ്യക്ഷത വഹിച്ചു. അര്‍ധ സത്യങ്ങളും ഐതീഹങ്ങളും മിത്തുകളും ചരിത്രമായി അവതരിക്കപ്പെടുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ എം.ജി.എസിന്റെ നിര്യാണം തീരാനഷ്ടമാണെന്ന് അനുശോചന പ്രമേയത്തില്‍ പറഞ്ഞു. ചരിത്രസംഭവങ്ങളെ തന്റെ ഗവേഷണബുദ്ധിയിലൂടെ സത്യസന്ധ്യതയേടെ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ചരിത്രകാരനായിരുന്നു എം.ജി.എസ് നാരായണനെന്നു
അനുശോചന യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഷംസീര്‍ വി.പി ഒഞ്ചിയം, റാഷീദ് പനോളി, എം.ടി നാസര്‍, സുനിത് ബക്കര്‍, അന്‍സാര്‍ മുകച്ചേരി, സി.വി മമ്മു, റയീസ് യു.സി, മുക്കാട്ട് മുഹമ്മദ്, പി.കെ അന്‍വര്‍, സി.വി മുസ്തഫ, മഹറൂഫ് വെള്ളികുളങ്ങര, ഒ.എം അഷറഫ് തുടങ്ങിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷിജാര്‍.സി സ്വാഗതം പറഞ്ഞു.


