നാദാപുരം: ലഹരിയുടെ കറുത്ത ശക്തികള്‍ക്ക് യുവത്വത്തെ വിട്ടുകൊടുക്കില്ല എന്ന സന്ദേശവുമായി പൊതു
ജനപങ്കാളിത്തത്തോടെ കോഴിക്കോട് റൂറല്‍ പോലീസ് സംഘടിപ്പിക്കുന്ന വടംവലി മത്സരം ഏപ്രില്‍ 29ന് നാദാപുരത്ത് നടക്കും. കണ്ണൂര്‍ റെയിഞ്ച് ഡിഐജി ജി.എച്ച് യതീഷ് ചന്ദ്ര മത്സരം ഉദ്ഘാടനം ചെയ്യും. ഇ.കെ വിജയന് എംഎല്‍എ അധ്യക്ഷത വഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ പരിപാടിയുടെ മുഖ്യാതിഥിയാകും. ‘ഒത്തുപിടിക്കാം പിടിവിടാതിരിക്കാം’ എന്ന സന്ദേശവുമായി കേരള
പോലീസിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് വടംവലി മത്സരം സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ജനപ്രതിനിധികളും കണ്ണൂര്‍ സിറ്റി പോലീസ് മേധാവി പി.നിധിന് രാജ്, കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനൂജ് പലിവാള്‍, വിജയ ഭാരത് റെഡ്ഡി, തപോഷ് ബസുമതാരി തുടങ്ങിയവര്‍ സംബന്ധിക്കും.


