വടകര: വാട്ടര്‍ അതോറിറ്റി ഓഫീസിന് വിളിപ്പാടകലെയുള്ള സ്വകാര്യ ആശുപത്രിയില്‍ ജല മോഷണം കണ്ടെത്തി. ജല
അതോറിറ്റി ആന്റി തെഫ്റ്റ് സ്‌ക്വാഡ് വീരഞ്ചേരിയിലെ സിഎം ആശുപത്രിയിലേക്കുള്ള ലൈനില്‍ നടത്തിയ പരിശോധനയിലാണ് ഈ വെട്ടിപ്പ് പുറത്തായത്. പ്രധാന വിതരണ ലൈനില്‍ നിന്നു വാട്ടര്‍ മീറ്റര്‍ ഇല്ലാതെ നേരിട്ട് കണക്ഷന്‍ എടുത്തു കുടിവെള്ളം ചോര്‍ത്തുന്നതായാണ് കണ്ടെത്തിയത്. അസി. എക്്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.ഡി.ദിപിന്‍ ലാലിന്റെ
നേതൃത്വത്തില്‍ അസി. എഞ്ചിനീയര്‍ സി.ബീന, മീറ്റര്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഷീദ്, ഫിറ്റര്‍മാരായ സി.കെ പ്രദീഷ്, രതിന്‍ രാജ് എന്നിവരടങ്ങിയ സ്‌ക്വാഡാണ് പരിശോധന നടത്തി ജലമോഷണം കണ്ടെത്തിയത്.
ആശുപത്രിക്കായി ജല അതോറിറ്റിയുടെ മൂന്നു സര്‍വീസ് കണക്ഷനുകളുണ്ട്. ഇവയില്‍ ഒരു കണക്ഷന്‍ അടുത്ത കാലത്തായി ഉപഭോക്താവിന്റെ ആവശ്യ പ്രകാരം ഒഴിവാക്കിയതാണ്. മറ്റു രണ്ടു കണക്ഷനുകളില്‍ നിരന്തരമായി മീറ്റര്‍ റീഡിങ് വരാത്തത്
പരിശോധിച്ചപ്പോഴാണ് വെട്ടിപ്പ് പുറത്തായത്. മീറ്റര്‍ തകരാറിലായിരിക്കാമെന്ന നിഗമനത്തില്‍ ഒരു കണക്ഷനിലെ മീറ്റര്‍ മാറ്റി പുതിയത് സ്ഥാപിച്ചു. പുതിയ മീറ്ററിലും റീഡിങ് കാണിക്കാതിരുന്നതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് മീറ്റര്‍ വഴി കുടിവെള്ളം എത്തുന്നില്ലെന്ന് കണ്ടെത്തിയത്. അതേസമയം തന്നെ അതോറിറ്റിയുടെ കുടിവെള്ളം ആശുപത്രിയുടെ പിറകു വശത്തെ ടാങ്കിലേക്ക് വരുന്നതായും ശ്രദ്ധയില്‍ പെട്ടു. ഇത് ഉറപ്പു വരുത്തുന്നതിനായി ശനിയാഴ്ച ലൈന്‍ വരുന്ന ഭാഗം കുഴിച്ചു പരിശോധിച്ചപ്പോഴാണ് വെള്ളം ചോര്‍ത്തുന്നായി വ്യക്തമായത്. ജല അതോറിറ്റിയുടെ
വിതരണ ലൈനില്‍ നിന്ന് അനധികൃതമായി മറ്റൊരു പൈപ്പ് ലൈന്‍ സ്ഥാപിച്ചു കുടിവെള്ളം ചോര്‍ത്തുന്നതായി കണ്ടെത്തിയതായി വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ജലമോഷണം കണ്ടെത്തിയതിനാല്‍ നിലവിലുള്ള കണക്ഷനുകള്‍ കട്ട് ചെയ്തിരിക്കുകയാണ്. പിഴ ഉള്‍പെടെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി അസി. എഞ്ചിനിയര്‍ അറിയിച്ചു.


ആശുപത്രിക്കായി ജല അതോറിറ്റിയുടെ മൂന്നു സര്‍വീസ് കണക്ഷനുകളുണ്ട്. ഇവയില്‍ ഒരു കണക്ഷന്‍ അടുത്ത കാലത്തായി ഉപഭോക്താവിന്റെ ആവശ്യ പ്രകാരം ഒഴിവാക്കിയതാണ്. മറ്റു രണ്ടു കണക്ഷനുകളില്‍ നിരന്തരമായി മീറ്റര്‍ റീഡിങ് വരാത്തത്

