കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വലിയ വിളക്ക് ദിവസത്തെ വിശേഷ വരവായ മന്ദമംഗലം വസൂരി മാല വരവ് ക്ഷേത്രാങ്കണത്തിലെത്തി. മുത്തുക്കുടകള്‍, വര്‍ണക്കുടകള്‍, താലപ്പൊലി, കേരള സാരിയണിഞ്ഞ സ്ത്രീകള്‍, ചിലമ്പും വാളും കുലുക്കി കോമരങ്ങള്‍ ഇവരുടെ സാന്നിധ്യം
വസൂരിമാല വരവ് ഭക്തിസാന്ദ്രമാക്കി. മീനച്ചൂടിന്റെ കാഠിന്യത്തിലും ഭക്തിയിലാറാടി പിഷാരികാവും പരിസരവും ഭക്തജന സാഗരമായി. പിഷാരികാവ് ക്ഷേത്രം വൈവിധ്യത്തിന്റെ ദൃശ്യ പെരുമയിലായിരുന്നു ആഘോഷ വരവുകള്‍, മറ്റു അവകാശ വരവുകള്‍ എന്നിവ വൈകുന്നേരവും ക്ഷേത്രസന്നിധിയില്‍ എത്തി കൊണ്ടിരിക്കുകയാണ്. ഉല്‍സവത്തിന്റെ ഭാഗമായി ദേശീയപാതയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.