വടകര: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ആറങ്ങോട്ട് എംഎല്‍പി സ്കൂള്‍ അധ്യാപകനും ഡിവൈഎഫ്ഐ നേതാവുമായ
റിബേഷ് രാമകൃഷ്ണനെതിരേ വകുപ്പുതല അന്വേഷണം. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്പിക്കാന് തോടന്നൂര്‍ എഇഒയെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി.ദുല്‍ഖിഫിലിന്റെ പരാതിയിലാണ് നടപടി. റിബേഷ് രാമകൃഷ്ണനെതിരായ പരാതിയില്‍ അന്വേഷണം നടത്താന്‍ എഇഒവിനെ ചുമതലപ്പെടുത്തിയ കാര്യം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫിലിനെ രേഖാമൂലം അറിയിച്ചു.
കാഫിര്‍ സ്ക്രീന്‍ഷോട്ട് റിബേഷാണ് ആദ്യമായി പ്രചരിപ്പിച്ചതെന്ന് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇടതുപക്ഷ പ്രവര്‍ത്തകര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് പോലീസ് കണ്ടെത്തുകയുണ്ടായി. റെഡ് എന്‍കൗണ്ടേഴ്സ് എന്ന
വാട്സാപ് ഗ്രൂപ്പില്‍ നിന്നാണ് മറ്റു ഗ്രൂപ്പുകളിലേക്ക് കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന്‍ഷോട്ട് എത്തിയതെന്ന് പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
റിബേഷാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായെങ്കിലും എവിടെ നിന്നാണ് സ്ക്രീന്‍ ഷോട്ട് കിട്ടിയതെന്ന് റിബേഷ് വെളിപ്പെടുത്താത്തതിനാല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് റിബേഷ് സര്‍വീസ് ചട്ടം ലംഘിച്ചെന്നും മതസ്പര്‍ധ വളര്‍ത്തുവിധം പ്രവര്‍ത്തിച്ചെന്നും ചൂണ്ടിക്കാട്ടി വി.പി.ദുല്‍ഫില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ഇതിലാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് തോടന്നൂര്‍ എഇഒവിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.