ആയഞ്ചേരി: മൂക്കടത്തും വയലിലെ കുനീമ്മല്‍ രാജീവന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി
പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു. മരണപ്പെട്ട രാജീവന്റെ വസതി സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരണം നടന്നിട്ട് ദിവസങ്ങളായിട്ടും പോലീസിന്റെ ഭാഗത്തു നിന്നു ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ല. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്ന ബന്ധുക്കളുടെ ആരോപണം തള്ളിക്കളയാന്‍ കഴിയുന്നതല്ല. രാജീവന്റെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും പാറക്കല്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, യൂത്ത് ലീഗ് ജില്ല സെക്രട്ടറി എം.പി.ഷാജഹാന്, ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടി.കെ മൊയ്തു, മുക്കടത്തുംവയല്‍ ശാഖ പ്രസിഡന്റ് പിലാതോട്ടത്തില്‍ അബ്ദുല്‍
കരീം, ആയഞ്ചേരി ടൗണ്‍ ജനറല്‍ സെക്രട്ടറി വി.ഹനീഫ എന്നിവര്‍ കൂടെയുണ്ടായിരുന്നു.