വടകര: കോൺഗ്രസ് (എസ്) ജില്ലാ സെക്രട്ടറിയും കെ.പി. ടി.എ. സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി. പി. രാജന്റെ നാലാം ചരമവാർഷികദിനം ആചരിച്ചു. രാവിലെ സ്മൃതികുടീരത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. വൈകുന്നേരം വീട്ടുപരിസരത്ത് ചേർന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ്(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.ആർ. വേശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വി.
ഗോപാലൻ അധ്യക്ഷത വഹിച്ചു. രാജന്റെ സ്മരണയ്ക്ക് കാർത്തികപ്പള്ളി നമ്പർ വൺ യു. പി. സ്കൂളിലെ ഏഴാം ക്ലാസ് ലെ മികച്ച വിദ്യാർഥിക്കുള്ള ക്യാഷ് അവാർഡും മൊമൻ്റെവും നിവേദ് എസ്ന് നൽകി.ഇ.പി. ദാമോദരൻ, കെ. നിധിൻ, സന്തോഷ് കാല, പി.സോമശേഖരൻ, കെ. കെ. കണ്ണൻ ,വി. പി. സുരേന്ദ്രൻ, , എം.കെ. കുഞ്ഞിരാമൻ കെ. കെ. ജയപ്രകാശ്, ഒ . രാഘവൻ. എന്നിവർ പ്രസംഗിച്ചു. ബാബു പറമ്പത്ത് സ്വാഗതവും എം.പി. മോഹൻദാസ് നന്ദിയും പറഞ്ഞു.