നാദാപുരം: കക്കട്ടില്‍ കണ്ടോത്ത്കുനി തറവട്ടത്ത് അഷ്റഫ് (55) ഖത്തറില്‍ അന്തരിച്ചു. ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്
ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദോഹയിലെ റെസ്റ്റോറന്റില്‍ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കുഞ്ഞമ്മദ്. മാതാവ്: മറിയം. ഭാര്യ: ഷമീമ, മക്കള്‍: ഡോ: തസ്ലിം (ശാന്തി ക്ലിനിക്ക് കൈവേലി), നഷാ നസ്റിന്, നാജിയ അഷറഫ്. മരുമകന്: അജ്മല്‍. ഖബറടക്കം ശനിയാഴ്ച രാവിലെ 7.30 ചീക്കോന്ന് പള്ളി ഖബ്റിസ്ഥാനില്‍ നടക്കും.
