വടകര: ജുഡീഷ്യറിയെ നിയന്ത്രണത്തില്‍ കൊണ്ടുവരുവാന്‍ ബിജെപി ഗൂഢ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന്
കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് മൂസ ആരോപിച്ചു. ഭരണഘടന സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ കോടതിക്കെതിരെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണെന്നും ഐ.മൂസ പറഞ്ഞു. സീനിയര്‍ സിറ്റിസണ്‍ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയോജനങ്ങള്‍ക്ക് റെയില്‍വേയില്‍ ലഭിച്ചിരുന്ന യാത്രാ ആനൂകൂല്യങ്ങള്‍ റദ്ദാക്കിയ നടപടി പുന:സ്ഥാപിക്കാനുള്ള ഉത്തരവുണ്ടാകണമെന്നും വയോജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വയോജന കമ്മീഷന് സ്ഥാപിക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബാബു ബലവാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്
ഡോക്ടര്‍ പി.പി വിജയകുമാര്‍, പുത്തൂര്‍ മോഹനന്, അജിത്ത് പ്രസാദ്, കുയ്യാലില്‍, കളത്തില്‍ പീതംബരന്‍, ശശിധരന് കരിമ്പനപാലം, മഠത്തില്‍ പുഷ്പ, പ്രേമകുമാരി, വി.വി സര്‍വോത്തമന്‍, കമല അഴിയൂര്‍, ഉമേശന് വി.ആര്, മരത്തപ്പള്ളി രവീന്ദ്രന്, നടക്കല്‍ വിശ്വന്, കോറോത്ത് ബാബു, പറമ്പത്ത് ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.


