കുറ്റ്യാടി: മിന്നലില്‍ വീടിന് നാശം സംഭവിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ മിന്നലിലാണ് വടയം
നെല്ലിക്കണ്ടി തലച്ചിറ ബാബുവിന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചത്. വീടിന്റെ താഴത്തെയും മുകളിലെയും സണ്‍ഷൈഡുകള്‍ തകരുകയും വീട്ടുപകരണങ്ങള്‍ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടില്‍ ആളുകള്‍ ഉണ്ടായിട്ടും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു. വില്ലേജ് പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

