കടമേരി പരദേവത ക്ഷേത്രോത്സവത്തോടെ കടത്തനാട്ടിലെ ഉത്സവങ്ങള്‍ക്ക് സമാപനമാവും. ദിവസങ്ങള്‍ നീണ്ട
ഉത്സവത്തിന്റെ ആഘോഷത്തിമിര്‍പ്പിലാണ് കടമേരി.
വേളം പഞ്ചായത്തിലെ കാക്കുനി ഉമിയം കുന്നുമ്മല്‍ ക്ഷേത്രത്തിലാണ് കടത്തനാട്ടിലെ തിറയുത്സവങ്ങളുടെ ആരംഭം. തുലാം 5 മുതല്‍ 8 വരെ നടക്കുന്ന ഉമിയം കുന്നുമ്മല്‍ ഉത്സവത്തോടെ കടത്തനാട്ടിലെങ്ങുമുള്ള ക്ഷേത്രങ്ങള്‍ സജീവമാകും. തോരാമഴയും ഇടിമിന്നലുമൊക്കെയായി ഉമിയം കുന്നിലെ ഉത്സവം പൊടിപൊടിക്കും. കുട്ടിച്ചാത്തനു പുറമെ പരദേവത, ചാമുണ്ഡി, ഗുരു കാരണവര്‍, ഗുളികന് എന്നീ തിറകള്‍ കെട്ടിയാടുന്നത് കാണാന്‍ ധാരാളം ഭക്തരെത്തുന്നു. മുക്കടുത്തുംവയല് പുതിയോട്ടില്‍ തറവാട്ടുകാരുടേതാണ് ഉമിയംകുന്നുമ്മല് ക്ഷേത്രം. ഇവിടത്തെ ഉത്സവത്തിനു പിന്നാലെ കടത്തനാട്ടിലുടനീളം തെയ്യം തിറകള്‍ കെട്ടിയാടുന്നു. ചെണ്ട മേളം കേള്‍ക്കാത്ത പ്രദേശം ഇവിടങ്ങളില്‍ അപൂര്‍വമാണ്. പല ദിക്കില്‍നിന്നുമുള്ള പുരുഷാരം ക്ഷേത്രങ്ങളില്‍ എത്തി
ഭക്തിയും ആഹ്ലാദവും പകരുന്നു. കടത്തനാട്ടിലെ തിറയുത്സവങ്ങള്ക്ക് സമാപനം കുറിക്കുന്ന തിറയാണ് കടമേരി ശ്രീ പരദേവത ക്ഷേത്രത്തിലേത്. മേട മാസത്തിലാണ് ഇവിടെ തിറ നടക്കാറുള്ളത്. കൊട്ടിയൂര്‍ പെരുമാളിനെ ഉപാസിച്ചിരുന്ന ശിവ ഭക്തനായ വന്മേരി നമ്പ്യാരാണ് കടമേരി പരദേവത ക്ഷേത്രം സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. പരദേവതയെയും തമ്പുരാട്ടിയെയും പ്രതിഷ്ഠിച്ച വീടായിരുന്നത്രെ വന്മേരി നമ്പ്യാരുടേത്. പിന്നീട് അവിടം ശ്രീകോവില്‍ ആക്കി മാറ്റി ക്ഷേത്രം പണിതു എന്നാണ് പറയപ്പെടുന്നത്. വന്മേരി നമ്പ്യാരുടെ പിന്തലമുറക്കാരാണ് ഇപ്പോള്‍ പരദേവതയുടെ കാര്യങ്ങളെല്ലാം നോക്കുന്നത്. നമ്പ്യാര്‍ പിന്നീട് ക്ഷേത്രം കടത്തനാട്
രാജവംശത്തിന് ഏല്‍പ്പിച്ചു കൊടുക്കുകയും ചെയ്തു. നിലവില്‍ ദേവസ്വം ബോര്‍ഡിനാണ് ക്ഷേത്രനടത്തിപ്പ് ചുമതല. മലബാറിലെങ്ങും പ്രസിദ്ധമാണ് കടമേരി ശ്രീ പരദേവത ക്ഷേത്രം. വിവിധ പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ തിറഉത്സവത്തിന് എത്തുകയും നേര്‍ച്ചയും വഴിപാടുകളും നടത്തുകയും ചെയ്യാറുണ്ട്. പരദേവതയെ ആനന്ദിപ്പിക്കാന്‍ അമ്പലം നിര്‍മ്മിച്ച തച്ചുശാസ്ത്ര വിദഗ്ധര്‍ പരദേവതയുടെ സങ്കല്പത്തില് നിന്ന് പാവയെ കൊണ്ടുവന്ന്
കളിപ്പിക്കുന്ന പാവക്കളി ഇവിടത്തെ പ്രത്യേകതയാണ്. മേട മാസത്തിലെ ഭരണി നക്ഷത്രത്തിലാണ് തിരുമുടിവെപ്പ്. പണ്ടുകാലങ്ങളില്‍ നൂറിലധികം വീടുകള്‍ സന്ദര്‍ശിച്ച് തിരിച്ച് ക്ഷേത്രത്തിലെത്തി മുടി പറിക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ നിലവില്‍ പലയിടത്തും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകാരണം ചെറിയ രീതിയില്‍ നാട് വലംവെച്ച് ക്ഷേത്രത്തില്‍ അവസാനിക്കുകയാണ് ചെയ്യുന്നത്. ഏപ്രില്‍ 28 തിങ്കളാഴ്ച ഉത്സവം സമാപിക്കും.

വേളം പഞ്ചായത്തിലെ കാക്കുനി ഉമിയം കുന്നുമ്മല്‍ ക്ഷേത്രത്തിലാണ് കടത്തനാട്ടിലെ തിറയുത്സവങ്ങളുടെ ആരംഭം. തുലാം 5 മുതല്‍ 8 വരെ നടക്കുന്ന ഉമിയം കുന്നുമ്മല്‍ ഉത്സവത്തോടെ കടത്തനാട്ടിലെങ്ങുമുള്ള ക്ഷേത്രങ്ങള്‍ സജീവമാകും. തോരാമഴയും ഇടിമിന്നലുമൊക്കെയായി ഉമിയം കുന്നിലെ ഉത്സവം പൊടിപൊടിക്കും. കുട്ടിച്ചാത്തനു പുറമെ പരദേവത, ചാമുണ്ഡി, ഗുരു കാരണവര്‍, ഗുളികന് എന്നീ തിറകള്‍ കെട്ടിയാടുന്നത് കാണാന്‍ ധാരാളം ഭക്തരെത്തുന്നു. മുക്കടുത്തുംവയല് പുതിയോട്ടില്‍ തറവാട്ടുകാരുടേതാണ് ഉമിയംകുന്നുമ്മല് ക്ഷേത്രം. ഇവിടത്തെ ഉത്സവത്തിനു പിന്നാലെ കടത്തനാട്ടിലുടനീളം തെയ്യം തിറകള്‍ കെട്ടിയാടുന്നു. ചെണ്ട മേളം കേള്‍ക്കാത്ത പ്രദേശം ഇവിടങ്ങളില്‍ അപൂര്‍വമാണ്. പല ദിക്കില്‍നിന്നുമുള്ള പുരുഷാരം ക്ഷേത്രങ്ങളില്‍ എത്തി

-ആദിരാജ് എസ്.ഡി