അഴിയൂര്‍: കാശ്മീരിലെ പഹല്‍ഗാം കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ
സമരസമിതി ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി മെഴുക് തിരി തെളിയിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. കെ-റെയില്‍ വിരുദ്ധ ജനകീയ സമര സമിതി വടകര മണ്ഡലം കണ്‍വീനര്‍ ടി.സി രാമചന്ദ്രന്‍ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമരസമിതി അഴിയൂര്‍ മേഖല ചെയര്‍മാന്‍ ചെറിയ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കോയ, രാജന്‍ തീര്‍ഥം, എം.പി രാജന്‍, കെ.പി വിജയന്‍, അനില്‍ കുമാര്‍ വി.കെ, നസീര്‍ വീരോളി, ബാലകൃഷ്ണന്‍ പാമ്പള്ളി, കെ.പി രവീന്ദ്രന്‍, സുരേന്ദ്രന്‍ പറമ്പത്ത്, പുരുഷു
പറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു. സമരസമിതി അഴിയൂര്‍ യൂണിറ്റ്് കണ്‍വീനര്‍ ഷുഹൈബ് കൈതാല്‍ സ്വാഗതം പറഞ്ഞു. അശോകന്‍ കളത്തില്‍, രമ കുമാരന്‍, സതി, രവീന്ദ്രന്‍ അമൃതംഗമയ, ബാലന്‍ മാണിക്കോത്ത്, സജ്‌ന സി.കെ, സെറീന നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


