ഓർക്കാട്ടേരി: കാഫിർ പ്രയോഗത്തിന് പിന്നിലുള്ള മുഴുവൻ പ്രതികളെയും വെളിച്ചത്ത് കൊണ്ട് വരുന്നത് വരെ വിശ്രമമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു. കാഫിർ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏറാമല പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് കമ്മിറ്റി നടത്തിയ സമര കാഹളം പരിപാടി ഉന്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹാഫിസ് മാ

താഞ്ചേരി അധ്യക്ഷനായ പരിപാടിയിൽ ആഷിഖ് ചെലവൂർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഒ കെ.കുഞ്ഞബ്ദുള്ള മാസ്റ്റർ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിമാരായഎം പി ഷാജഹാൻ,ഷുഹൈബ് കുന്നത്ത് , കെ പി സുബൈർ, കെ കെ അമ്മദ്, കെ എം സലിം, കെ ഇ ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു. നവാസ് കെ കെ സ്വാഗതവും ഷാഹിദ് എളങ്ങോളി നന്ദിയും പറഞ്ഞു. റിയാസ് കുനിയിൽ, മുനീർ കൊട്ടാരത്ത്. മുഹമ്മദ് കുറിഞ്ഞാലിയോട്, സക്കരിയ മൊട്ടേമ്മൽ, എം ആർ അബ്ദുള്ള
നേതൃത്വം നൽകി.