മന്തരത്തൂര്‍: മണിയൂരിലെ തണല്‍ ഭിന്നശേഷി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ത്രിദിന ക്യാമ്പ് പ്രകൃതിയെ
തൊട്ടറിഞ്ഞുകൊണ്ട് സമാപിച്ചു. മഴവില്ല് എന്ന പേരില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പ് കുട്ടികളില്‍ ആഹ്ലാദവും ആവേശവും സമ്മാനിച്ചു.
ക്യാമ്പിന്റെ ഭാഗമായി വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം, കലാകായിക പരിശീലനം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, പഠനയാത്ര, രക്ഷാകര്‍ത്തൃ സംഗമം തുടങ്ങിയ പരിപാടികളാല്‍
ക്യാമ്പ് സജീവമായി. വിവിധവിദ്യാലയങ്ങളിലെ കുട്ടികളും ഇവരോടപ്പം പങ്കെടുത്തു. ക്യാമ്പിന്റെ അവസാന ദിവസമായ വ്യാഴാഴ്ച, മണിയൂരിലെ നെല്ലറ എന്നറിയപ്പെടുന്ന ചെരണ്ടത്തൂര്‍ ചിറയിലെ പച്ചപ്പ് തേടിയുള്ള യാത്ര വേറിട്ട അനുഭവമായി. ഹരിതാഭ നിറഞ്ഞ വയലിലൂടെയുള്ള നടത്തം കുട്ടികളില്‍ പ്രത്യേക അനുഭൂതി പകര്‍ന്നു. കൃഷിയെപ്പറ്റി അറിവ് നേടാന്‍ യാത്ര സഹായിച്ചു. ക്യാമ്പിന്റെ സമാപന സമ്മേളനം പ്രമുഖ എഴുത്തുകാരിയും പ്രഭാഷകയുമായ
മാരിയത്ത് സി എച്ച് ഉദ്ഘാടനം ചെയ്തു. പി എം ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ പി അമ്മദ്, ഹാഷിം.എന്‍.കെ, പ്രമോദ് കോണിച്ചേരി, കൊളായി രാമചന്ദ്രന്, സുനില്‍കുമാര്‍ സി എം, കളരിയേല്‍ വിജയന്, മജീദ് ഹിജാസ്,
വിജിത്ത് തെക്കേടത്ത്, ഗംഗാധരന് പി കെ, ഷാജി മന്തരത്തൂര്‍, അഷ്റഫ് .വി എം, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് റൂബി എന്നിവര്‍ സംസാരിച്ചു.