വടകര: ഉള്‍നാടന്‍ ജലഗതാഗത പാതയുടെയും അനുബന്ധ കനാലുകളുടെയും വികസനത്തിന്റെ ഭാഗമായ വടകര-മാഹി
കനാലിന്റെ ചെയിനേജ് 457.380 കിലോമീറ്റര്‍ മുതല്‍ 460.620 വരെയുള്ള മൂന്നാം റീച്ച് കനാലിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു. പ്രവൃത്തി 2014ല്‍ ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയായിരുന്നു. കനാല്‍ നിര്‍മ്മാണത്തിനായി കുഴിച്ചെടുത്ത ഗുണനിലവാരമില്ലാത്ത മണ്ണ് നിക്ഷേപിക്കാന്‍ അനുയോജ്യമായ സ്ഥലം ലഭ്യമല്ലാത്തതും 2020 ല്‍ കോവിഡ് ലോക്ക്ഡൗണ്‍ ആയതുo കാരണം പ്രവൃത്തി പൂര്‍ണ്ണമായും നിലച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വിവിധ യോഗങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവൃത്തി 2024 മാര്‍ച്ച് ആദ്യവാരം പുന:രാരംഭിക്കുകയുണ്ടായി. കനാല്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി കരയില്‍ നിക്ഷേപിച്ച മണ്ണ് നീക്കം
ചെയ്യുന്ന പ്രവൃത്തിയാണ് ആദ്യ ഘട്ടത്തില്‍ നടന്നത്. 10 മീറ്ററും അതില്‍ കൂടുതലും ആഴത്തില്‍ മണ്ണ് നീക്കുന്ന പ്രവൃത്തിയാണ് . 20.18കോടി രൂപ ചെലവിൽ നടന്നുവരുന്നത്. നിലവില്‍ പ്രവൃത്തിയുടെ 53% പൂര്‍ത്തീകരിച്ചിട്ടുണ്ട്. വടകര-മാഹി കനാലിന്റെ മൂന്നാം റീച്ചില്‍ വരുന്ന ചേരിപ്പൊയില്‍ അക്വിഡക്റ്റ് മുതല്‍ പറമ്പില്‍ പാലം വരെയുള്ള ഉയര്‍ന്ന കട്ടിങ്ങ് ആവശ്യമായ 800 മീറ്റര്‍ പ്രദേശത്ത് പ്രവൃത്തി നടത്തുന്നതിന് ഡിസൈന്‍ ലഭ്യമാക്കാനായി കെഡബ്ല്യുഐഎല്‍- (കേരള വാട്ടര്‍വെയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന് ) മണ്ണ് പരിശോധനയുടെ വിശദവിവരങ്ങള്‍ നല്കുകയുണ്ടായി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസൈന്‍ പ്രകാരം ടെണ്ടര്‍
നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം റീച്ചിലെ 800 മീറ്റര്‍ ഒഴികെയുള്ള ഭാഗത്തെ പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വടകര-മാഹി കനാല്‍ ദേശീയ ജലപാതാ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്ത്വത്തില്‍ വലിയ മുന്നേറ്റമാണ് നടത്തി വരുന്നത്. ഇക്കഴിഞ്ഞ നിയമസഭയിലും വടകര-മാഹി കനാല്‍ പ്രവൃത്തി പുരോഗതി സംബന്ധിച്ച് ചോദ്യം ഉന്നയിച്ചിരുന്നു എന്ന് കെ.പി കുഞ്ഞമ്മത് കുട്ടി എംഎല്‍എ പറഞ്ഞു.



