നാദാപുരം: വിലങ്ങാട്-വയനാട് വനപാത യാഥാര്‍ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന യോഗം സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച രാവിലെ 10.30ന് വെള്ളിയോട് നടക്കും.
നാദാപുരം എംഎല്‍എ കെ.എം. അഭിജിത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം വടകര എംപി ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്യും. കുറ്റ്യാടി, കൂത്തുപറമ്പ്, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എംഎല്‍എമാരായ പാറക്കല്‍ അബ്ദുള്ള, ഡോ.കെ.പ്രവീണ്‍ കുമാര്‍, ഉഷാ വിജയന്‍, ഐ.സി ബാലകൃഷ്ണന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ,സര്‍വകക്ഷി
പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. മലയോര മേഖലയുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനും വനപാത നിര്‍മാണവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് യോഗം ചേരുന്നത്. റോഡ് യാഥാര്‍ഥ്യമാകാന്‍ ആഗ്രഹിക്കുന്നവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് കെ.എം.അഭിജിത്ത് എംഎല്‍എ അറിയിച്ചു.
















