കല്ലാച്ചി: സമൂഹത്തെ അപകടത്തിലാക്കുന്ന ലഹരി വിപത്തിനെതിരെയുള്ള പോരാട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ
പങ്ക് അത്യന്താപേക്ഷിതമാണെന്ന് നാദാപുരം ഡിവൈ എസ്പി എ.പി ചന്ദ്രന്‍ പറഞ്ഞു. കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ വടകര താലൂക്ക് ശില്പശാല കല്ലാച്ചിയല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് കെ.സുധീരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ അഷറഫ്, സെക്രട്ടറി രഞ്ജിത്ത് നിഹാര, നാദാപുരം പ്രസ് ക്ലബ് പ്രസിഡന്റ് സി.രാഗേഷ്, വത്സരാജ് മണലാട്ട്, കെ.കെ ശ്രീജിത്ത്, ബഷീര്‍ എടച്ചേരി, പി.കെ രാധാകൃഷ്ണന്‍, ബാലകൃഷ്ണന്‍ വെള്ളികുളങ്ങര, മുഹമ്മദലി തിനൂര്‍, ഇ.പി മുഹമ്മദലി, ഷംസീര്‍ തൊട്ടില്‍പ്പാലം, മുഹമ്മദ് പുറമേരി, ഹൈദര്‍വാണിമേല്‍, അഖിലേന്ദ്രന്‍ നരിപ്പറ്റ, ഗഫൂര്‍ വടകര, ശിശിര കടമേരി, മിത്ര
കൂത്താളി, ഷഹരിയ ഗഫൂര്‍, ഹസ്‌ല, വാഗ്ദ ശ്രീജിത്ത്, മാധ്യമ പ്രവര്‍ത്തകരുടെ മക്കളില്‍ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ എ ഗ്രേഡ് നേടിയ എ.എസ് വാഗ്ദ, ഓര്‍ച്ചാഡ് ഇന്ത്യ അവാര്‍ഡ് സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയ എ.എസ് വിഹാന്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് ഡിവൈഎസ്പി ഉപഹാരം നല്‍കി.


