നാദാപുരം: നരിപ്പറ്റയില്‍ വീട്ടില്‍ സൂക്ഷിച്ച വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. നരിപ്പറ്റ ചാത്തോത്ത് വയലില്‍ ചാത്തോത്ത്
നഹിയാന്‍ അബ്ദുള്‍ നാസര്‍ (26) എന്നയാളുടെ വീട്ടില്‍ നിന്നാണ് 125 ഗ്രാം എംഡിഎംഎ പിടികൂടിയത്. വീട്ടിനകത്ത് നഹിയാന്റെ കിടപ്പ് മുറിയില്‍ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല പോലീസ് മേധാവിയുടെ ഡാന്‍സാഫ് അംഗങ്ങളും നാദാപുരം ഡിവൈഎസ്പിയുടെ സ്ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് ശേഖരം കണ്ടെത്തിയത്. ഇവിടെ നിന്ന് സിബ് ലോക്ക് കവറുകളും ത്രാസും സ്മോക്കിംഗ്
അപ്പാരിറ്റസും പ്രതിയുടെ പാസ്പോര്‍ട്ടും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. നഹിയാനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മുന്‍പ് വിദേശത്തായിരുന്ന നഹിയാന്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. പിടികൂടിയ ലഹരി വസ്തുക്കള്‍ കുറ്റ്യാടി പോലീസിന് കൈമാറി. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.