വടകര: മണിയൂര്‍ തണല്‍ ഭിന്നശേഷി സ്‌കൂളില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ‘മഴവില്ല്’ സമ്മര്‍ ക്യാമ്പിന് തുടക്കമായി. വിനോദം, വിജ്ഞാനം എന്നിവയിലൂടെ കുട്ടികളുടെ സമഗ്ര
വ്യക്തിത്വ വികസനം എന്നതാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി ഏഴു മുതല്‍ 15 വയസു വരെയുള്ള 35 കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം സി.പി വിശ്വനാഥന്‍ നിര്‍വഹിച്ചു. കെ.പി അമ്മദ് അധ്യക്ഷത വഹിച്ചു. കൊളായി രാമചന്ദ്രന്‍, എന്‍.കെ ഹാഷിം, സുനില്‍കുമാര്‍, ബഷീര്‍ പി.എം എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് റൂബി, സനാമസൂദ്, അശ്വതി ഒ.വി, പൂജ സുരേഷ്, മുബഷിറ, സനില, അശ്വതി പി.ടി എന്നിവര്‍ നേതൃത്വം നല്‍കി.

